മലയാളത്തിൽ പുതിയ വാർത്തകൾ, കൗതുകങ്ങൾ, മതപരമായ അറിവുകൾ ,ടെക്, ഹെൽത്ത് ടിപ്സുകൾ – എല്ലാവർക്കുമുള്ള ബ്ലോഗ്!
Get link
Facebook
X
Pinterest
Email
Other Apps
-
പയ്യന്നൂർ – രാമന്തളി കവ്വായി - മാടക്ക
കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പയ്യന്നൂർ കേരളത്തിന്റെ വടക്കൻ ഭാഗത്തെ സാംസ്‌കാരികസമ്പന്നമായ ഒരു ടൌൺ . സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പയ്യന്നൂർ ആണ് ആശ്രയം ഈ പ്രദേശം ഇന്ന് ഒരു പ്രാദേശിക ടൗൺ കേന്ദ്രമായി വളർന്നു കഴിഞ്ഞിരിക്കുന്നു.
പയ്യന്നൂർ
എഴിമലയും കവ്വായികായലും ഈ പ്രദേശത്തിന്റെ നൈസർഗിക സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും
എഴിമല: ഏഴിമല കാണേണ്ട കാഴ്ചയാണ്. വളരെ പ്രകൃതി മനോഹരം
കവ്വായി : backwater boating-നുള്ള മികച്ച ലൊക്കേഷൻ.
പ്രതിദിനം കൂടിക്കൂടി വരുന്നുണ്ട് പയ്യന്നൂർ നഗരം ആണെങ്കിൽ പണ്ടുമുതലേ സമീപ പ്രദേശത്തെ ആളുകൾ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന നഗരമാണ്. പത്തായിരത്തിനു മുകളിൽ ആളുകൾ ദിവസവും ഈ നഗരം സന്ദർശിക്കുന്നുണ്ടാവും കൃത്യമായിട്ടറിയില്ല എങ്കിലും ഈ ടൌൺ വീഥികൾ എപ്പോളും തിരക്കേറിയതാണ് . സന്ദർഷകരിൽ ഭൂരിഭാഗവും പ്രാദേശിക യാത്രക്കാർ, തീർത്ഥാടകർ, വിദ്യാർത്ഥികൾ ജോലി ചെയ്യുന്നവർ, ഉദോഗസ്ഥർ എന്നിവരാണ്. എട്ടിക്കുളം, പാലക്കോട്, പുതിയ പുഴക്കര കുന്നരു, രാമന്തളി, പുഞ്ചക്കാട്, കണ്ടങ്കാളി, കൊറ്റി ( പയ്യന്നുർ )റയിൽവേ സ്റ്റേഷൻ വഴി വരുന്ന ആളുകൾ കാവ്വായി, പെരുമ്പ, എഡാട്ട്, തൃക്കരിപ്പൂർ,പടന്ന ഇങ്ങനെ സമീപത്തുള്ള ചുറ്റുഭാഗത്തു നിന്നുമുള്ള ഒരുപാട് ആളുകൾ ഈ ടൌൺ ഏറെ ആശ്രയിക്കുന്നു.
വിദ്യാഭ്യാസവും ജീവിതശൈലി
പയ്യന്നൂർ ഇവിടെ പയ്യന്നുർ കോളേജ്, ഗവണ്മെന്റ് പോളിടെക്നിക്, സ്കൂളുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെ വിദ്യാഭ്യാസമേഖലയിലും വളർച്ചയിലായിട്ടുണ്ട്. ഇതുപോലെ തന്നെ ചെറുകിട കച്ചവടങ്ങളും ഓട്ടോ/ടാക്‌സി സേവനങ്ങളും ഈ പ്രദേശത്തെ ജീവിതത്തിന്റെ ഭാഗമാണ്.
യാത്രാസൗകര്യങ്ങൾ
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. KSRTC, സ്വകാര്യ ബസുകൾ, ഓട്ടോകൾ, ടാക്‌സികൾ എന്നിവ സുലഭമാണ്.ഇവിടെ നിന്നും കാവ്വായി, രാമന്തളി, മാടക്ക എന്നി തീര ദേശ പ്രദേശങ്ങളിലേക്കൊക്കെ ഇഷ്ടം പോലെ വാഹനങ്ങൾ ലഭിക്കും
🏞️ സമീപ പ്രദേശങ്ങൾ
രാമന്തളി
ഇത് ഒരു ചെറിയ ഗ്രാമം എന്നപോലെ തോന്നിച്ചാലും, അതിന്റെ ഭംഗിയും മനസ്സിലാവാത്ത ശാന്തതയും അനുഭവിച്ചാലേ അറിയൂ.
🌊 കായലോരത്തിന്റെ സൗന്ദര്യം
രാമന്തളിയിൽ നിന്ന് വളരെ അടുത്തുള്ളതാണ് കയ്യോടെത്താവുന്ന കായൽ –അപ്പുറത്തെ വശത്തു വലിയ പറമ്പ കായലോരമാണ് മനോഹരം. കായലിന്റെ മറുവശത്തേക്ക് ബോട്ടിലോ ഓടത്തിലോ
പോയി കഴിഞ്ഞാൽ നോക്കുമ്പോൾ കാണാൻ കഴിയുന്നത് വീടുകളും ആളുകളുടെ ശാന്തമായ ജീവിതശൈലിയും ഒരു വാക്കിൽ മനോഹരമാണ്.
🌊 കായലിനും കടലിനുമിടയിലെ വഴിത്താര
🚶♂️ കായൽ മുറിച്ച് കുറച്ച് നടന്നാൽ...
കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കയ്യെത്തുന്ന പോലെ അറബിക്കടൽ നമ്മളെ സ്വാഗതം ചെയ്യും. അവിടെ കാറ്റിന്റെ ശബ്ദവും തിരകളുടെ കുലുക്കവും ചേർന്ന് നമ്മളെ പ്രകൃതിയുടെ ഭാഗമാക്കി മാറ്റും.
ഇവിടെ നിന്നുള്ള കാഴ്ചകൾ, പ്രത്യേകിച്ച് വൈകിട്ട് സമയത്ത്, കായലിന്റെ അരികിലേക്ക് വീഴുന്ന സൂര്യാസ്തമയ പ്രകാശം, ഒരവസാനം കാണാൻ മാത്രം അനുഭവം തന്നെയാണ്.
🛶 രാമന്തളി -കവ്വായി – മാടക്ക പുഴയും കടലും കാണാൻ ഭംഗിയുള്ള നല്ല സ്ഥലം
🚣♂️ ബോട്ടുകൾ വരും, പോകും – പക്ഷേ അതൊരു ശബ്ദമല്ല, സംഗീതമാണ്
രാമന്തളി ബോട്ട് ജെട്ടിയിൽ ചെറുതും വലുതുമായ ബോട്ടുകൾ കടലിലേക്കും കായലിലേക്കും യാത്ര ചെയ്യുന്നത് നിത്യചടങ്ങാണ്.
ഇവിടെ നിന്ന് കവ്വായിയിലേക്കുള്ള boat safari-കൾ, ചിലപ്പോൾ മീൻപിടിത്തക്കാർ, ചിലപ്പോൾ സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ — ഓരോ ബോട്ടിനും ഓരോ കഥ.
ഈ 3 പ്രദേശവും പുഴയും അടുത്ത് തന്നെ അറബികടലും ചേർന്ന് വസന്തമായി നിലകൊള്ളുന്ന സ്ഥലമാണ്. ഇവിടെ ചെറിയ ബോട്ടിൽ വെള്ളത്തിലൂടെ കറങ്ങാം മീൻപിടിത്തം, തോണി യാത്ര, ഒപ്പം കടലിന്റെ തീരത്ത് നടക്കാൻ പറ്റുന്ന ഇടങ്ങൾ – ഇവയെല്ലാം കൂടി ഇവിടെ സന്ദർശിക്കുന്നവർക്ക് നല്ല ഒരു ദിവസം ചിലവഴിക്കൽ ആയിട്ട് തന്നെ തോന്നും.
🌴 മാടക്ക – മരങ്ങളും മതിലുകളും നിറഞ്ഞ ഗ്രാമം
മാടക്ക എന്ന് വിളിക്കുന്ന ഈ ചെറിയ പ്രദേശം അതിന്റെ വഴിയരികിലെ തെങ്ങുകളും, പഴയ വീട്ടുമുറ്റങ്ങളും, കുട്ടിക്കാല ഓർമ്മകളുമാണ് ഓർമ്മപ്പെടുത്തുന്നത്.. ബോട്ട് റൈഡിനും സഞ്ചാരത്തിനും വരുന്നവർ ക്ക് ഈ പ്രദേശങ്ങൾ നല്ല അനുഭവം ആണ് നൽകുന്നത്. രാമാന്തളിയിൽ നിന്നും നദി മുറിച്ചുകടക്കൽ നല്ല ഒരു കാഴ്ചയാണ് വീഡിയോ കാണുക
❤️ ഒരു വ്യക്തിഗത വാക്ക്
Malayali Screen എന്ന ബ്ലോഗിലൂടെ
ഇത് വായിക്കുന്ന നിങ്ങൾ ഒരിക്കൽ ഇവിടെ വരാൻ സാധിക്കട്ടെ – ഇവിടെ വന്നാൽ ഇവിടെ ഒരായിരം കഥകളുണ്ട്" എന്നതിലേക്കാണ് നിങ്ങൾക്ക് മനസ്സിൽ തോന്നുന്നത്.
📍 എങ്ങനെ എത്താം?
📍 Payyannur – Ramanthali – Boat Jetty വഴി
📱 Google Maps-ൽ "Ramanthali Boat Jetty" എന്ന് ടൈപ്പ് ചെയ്താൽ കാണും
🚶♂️ നാടൻ വഴികൾ, വഴിയരികിൽ മരങ്ങൾ, ഒപ്പം കായലിനോടൊപ്പം കൂടിയ പാതയിലൂടെ എത്താം
🕋 നിങ്ങൾക്കും മുഹമ്മദ് നബിയുടെ (ﷺ) അടുത്ത ആളാകാം! ജീവിതവിജയം നേടാൻ ഏറ്റവും പവർഫുൾ സലാത്ത് ഇതാ ✍️ Malayali Screen | ആത്മീയത | ഇസ്ലാം | വിജയ ജീവിതം ഇസ്ലാമിക വിശ്വാസത്തിൽ ഓരോ വാക്കിനും ഓരോ ഓർക്കലിനും തുല്യങ്ങളില്ലാത്ത ആത്മീയ ശക്തിയുണ്ട്. നമ്മുടെ ഹൃദയം ശുദ്ധീകരിക്കുകയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പവിത്രമായ അമലുകളിൽ ഒന്നാണ് സ്വലാത്ത് 🌟 "— സ്വലാത്ത് നിങ്ങളുടെ ലോകം മാറ്റും! മനസ്സിനകത്തുള്ള വിഷാദം മാറ്റാനും, ആത്മാവിന് തണൽ നൽകാനും, ജീവിതം വിജയകരമാക്കാനും ഒരു ചെറിയ വാക്ക് മതിയാകും — സലാത്ത് .സ്വലാത്തുകൾ വളരെ മനോഹരമാണ് 🌟 സലാത്തിന്റെ പ്രത്യേകതകൾ 1. 🔁 ഒരു സലാത്ത് ചൊല്ലിയാൽ അതിനു പത്തു ഗുണം ഹദീസ്: "ആര് എങ്കിലും എനിക്ക് ഒരു സ്വലാത്ത് ചൊല്ലിയാൽ , അതിന് പ്രത്യുപകരമായി അല്ലാഹു അവന് പത്തു ഇരട്ടി നന്മകൾ അനുഗ്രഹിക്കും."(സഹീഹ് മുസ്ലിം) 2. 🤲 പ്രാർത്ഥനകൾ കബൂൽ ആവാൻ സഹായിക്കും പ്രവാചകൻ (ﷺ) പറഞ്ഞു: "നിങ്ങളുടെ ദുആ (പ്രാർത്ഥന) സ്വീകരിക്കപ്പെടാൻ ദുആക്ക്മു ൻപായി എന്റെ പേരിൽ സലാത്ത് ചൊല്ലുക ."(അബൂ ദാവൂദ്) 3. മലഖുകൾ സലാത്ത് ചൊല്ലുന്ന വ്യക്തിക്ക് വേണ്ടി ദു...
എലോൺ മസ്‌ക് - ഒരു ആധുനിക ലോക വിപ്ലവകാരി, അല്ലേ???| Elon Musk – A Modern World Revolutionist, Isn’t He??? ലോകത്തിലെ ഏറ്റവും പ്രശസ്തനായ സാങ്കേതിക സംരംഭകരിൽ ഒരാളായ എലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും വിപ്ലവകരമായ നിരവധി സംരംഭങ്ങളുടെ പിന്നിലെ പ്രേരകശക്തിയാണ്. സ്പേസ് എക്സ്, ടെസ്ല, ന്യൂറലിങ്ക്, ദി ബോറിംഗ് കമ്പനി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ മസ്‌ക്, സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്ന ഒരു ദീർഘവീക്ഷണമുള്ളയാളാണ്. എർലി ലൈഫ്👇 1971 ജൂൺ 28 ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് എലോൺ മസ്‌ക് ജനിച്ചത്. പിതാവ് എറോൾ മസ്‌ക് ഒരു എഞ്ചിനീയറായിരുന്നു, അമ്മ മേ മസ്‌ക് ഒരു മോഡലും ഡയറ്റീഷ്യനുമായിരുന്നു. ചെറുപ്പം മുതലേ ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപ്പര്യം പ്രകടിപ്പിച്ച മസ്‌ക്, 12 വയസ്സുള്ളപ്പോൾ തന്നെ ബ്ലാസ്റ്റാർ എന്ന വീഡിയോ ഗെയിം കോഡ് ചെയ്ത് വിറ്റു. വിദ്യാഭ്യാസം👇 17 വയസ്സുള്ളപ്പോൾ, മസ്‌ക് അമേരിക്കയിലേക്ക് പോകാൻ കാനഡയിലേക്ക് കുടിയേറി. 1995 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠനം ആരംഭിച്ചു, പക്ഷേ രണ്ട് ദിവസത്തിനുള്ളിൽ ബിസിനസ്സിലേക്ക് മാറി. ഇന്റർനെറ്റ് വിപ്ലവം വളർന്നുവരുന്ന ഒരു കാലഘട്ടമായതിനാൽ, അദ്ദേഹം ഇന്റർനെറ്റ് അ...
👌
ReplyDelete👍
ReplyDelete