രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്? മലയാളലി സ്‌ക്രീൻwhy-late-night-sleep-is-dangerous?

 രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്?_ മലയാളലി സ്‌ക്രീൻ_why-late-night-sleep-is-dangerous?

ഇപ്പോൾ നമ്മുടെ ജീവിതശൈലി മുഴുവനായി വൈകിട്ട് ആരംഭിക്കുന്ന രീതിയിലായിട്ടുണ്ട്. Mobile, TV, Social Media ഇവയിലൊക്കെ മുഴുകുന്നവർക്കായി ഉറക്കം രാത്രി 1-2 മണിയിലായിട്ടുണ്ട്.

പക്ഷേ, ഇഷ്ടത്തിനനുസരിച്   നീക്കി വെക്കാൻ പറ്റാത്ത ശരീരത്തിന്റെ പ്രധാനപെട്ട പ്രവർത്തനമാണ്  ഉറക്കം . അതിന്റെ  അതിജീവനസമയമനുസരിച്ച് ഉറക്ക സമയം കൃത്യമായി പാലിക്കണം. അല്ലങ്കിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ വന്നു ആകെ തകരാർ സംഭവിക്കും.

വൈകിയ ഉറക്കം നമ്മുടെ ശരീരത്തിനും മനസ്സിനും വലിയ ദോഷം ചെയ്യുന്നു.

 1. വൈകി ഉറങ്ങിയാലുള്ള പ്രധാന ദോഷങ്ങൾ:


❌ 1. ഹോർമോൺ ബലൻസ് തകരുന്നു

ശരീരത്തിൽ മേളറ്റോണിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ കുറവ് ഉണ്ടാകുന്നു.


❌ 2. ഭാരം കൂടാനിടയാകും

നാം വൈകിട്ട് ഉറങ്ങുമ്പോൾ Metabolism കുറയുന്നു, അതിലൂടെ Fat easy ആയി കെട്ടിപിടിക്കും.


❌ 3. മനോവൈകല്യങ്ങൾ

നിദ്രാവിചാരം, ഉത്കണ്ഠ, അലോസരങ്ങൾ എന്നിവയും ഉയരുന്നു.


❌ 4. ഹൃദയാരോഗ്യ പ്രശ്നങ്ങൾ

BP, Heartbeat variation തുടങ്ങി പല പ്രശ്നങ്ങൾക്കും തുടക്കമാണ്.


❌ 5. ഓർമ ശക്തി കുറയും

Sleep deprivation learning, memory എന്നിവയെ നേരിട്ട് ബാധിക്കുന്നു.

2. എത്ര മണിക്ക് ഉറങ്ങണം? എത്ര മണിക്ക് എഴുന്നേൽക്കണം?

കാര്യങ്ങൾ ശുപാർശ ചെയ്യുന്നതു്


ഉറക്ക സമയം രാത്രി 9:30 മുതൽ 10:30 വരെ ഈ സമയത്തിനുള്ളിൽ നമ്മളുറങ്ങിയിരിക്കണം 

എഴുന്നേൽപ്പ് സമയം രാവിലെ 5:00 മുതൽ 6:00 വരെ ഈ സമയത്തിനുള്ളിൽ ഉണരുക 

ശരിയായ circadian rhythm നിലനിർത്താൻ ഇതാണ് ഏറ്റവും നല്ലത്.


3. ഉറക്കത്തിന് തയാറെടുക്കൽ:

രാത്രിയിൽ ഈ ക്രമം പാലിക്കൂ:


🍽️ ഭക്ഷണം രാത്രി 7:00–7:30

ഇത് ഉറക്കത്തിന് മുന്നോടിയായി ദഹനം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ഏറെ സഹായകം ആണ് 


📴 Screen time കുറക്കുക – 9:00pm മുതൽ

— Mobile, TV blue light അവഗണിക്കൂ.


🌿 ചൂടുവെള്ളം/തേൻ – 9:15pm

ഇളം ചൂടുള്ള വെള്ളം കുറച്ച് തേനോടൊപ്പം കുടിക്കുക ഉറക്കം എളുപ്പമാക്കും.


🧘‍♀️ 5 മിനിറ്റ് ശ്വാസ വ്യായാമം – 9:30pm

— mental stress കുറയ്ക്കും.


4. രാവിലെ എഴുന്നേറ്റ ശേഷം 1 മണിക്കൂർ എങ്ങനെ വിനിയോഗിക്കാം?


സമയം താഴെ പറയുന്ന പോലെ വിനിയോഗിക്കുക പ്രഭാതത്തിൽ 


5:00 AM കണ്ണ് തുറക്കുക – 1 ഗ്ലാസ് ചൂടുവെള്ളം കുടിക്കുക

5:10 AM ശ്വാസന വ്യായാമം / പ്രാർഥന (Calm Mind)

5:30 AM ചെറിയ സുഖോപയോഗ വ്യായാമം (Stretching / Walk)

5:50 AM പഴങ്ങൾ / വെള്ളത്തിൽ കുതിര്ത്തിയ കശുവണ്ടി / ബദാം, ഉണക്ക മുന്തിരി, ഡ്രൈഫ്രൂറ്റ്സ് 

6:00 AM ഫ്രഷ് ആയി ഇരിക്കുക , ഓഫീസ്/ഡേ സ്റ്റാർട്ടിനായി തയ്യാറാകുക


 അറിയുക 


ഉറക്കം നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെയാണ്.

വൈകിയ ഉറക്കം മനസ്സിനും ശരീരത്തിനും മങ്ങലാണ്.

ശരിയായ സമയത്ത് ഉറങ്ങുകയും, ഉറക്കത്തിന് മുൻപ് ശരിയായ ശാന്തിയും ശീലങ്ങളും പാലിക്കുകയും ചെയ്യുന്നവർ ആരോഗ്യത്തിലേക്കുള്ള വഴിക്ക് മുന്നേറുന്നു.


നിങ്ങളുടെ ഉറക്കം നിങ്ങൾക്കായി ഒരു സമ്പത്ത് ആക്കൂ.

എഴുതിയത് ഇബ്രാഹിം സി ടി 

ജൂലൈ 3-2025

Comments

Post a Comment

നന്ദി. ദയവായി വിനയപൂർവമായ ഭാഷയിൽ കമന്റ് ചെയ്യുക. നിങ്ങളുടെ അഭിപ്രായം അമൂല്യമാണ്!

Popular posts from this blog

എലോൺ മസ്‌ക് - ഒരു ആധുനിക ലോക വിപ്ലവകാരി, അല്ലേ???|Elon Musk – A Modern World Revolutionist, Isn’t He???